വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് ഭാരതത്തിനൊപ്പം നമ്മുടെ കേരളവും ഇന്ന് കരുത്തോടെ ചുവടുവെക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ വിപ്ലവകരമായ വികസന നയങ്ങളും ജനക്ഷേമ പദ്ധതികളും കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
കേരളത്തിൽ ബിജെപി കൈവരിച്ച ചരിത്രപരമായ വിജയത്തിന് പിന്നിൽ വികസിത കേരളത്തിനായി മോദി സർക്കാർ ഉറപ്പാക്കിയ ഈ വികസന കുതിപ്പാണെന്നതിൽ സംശയമില്ല.
ദേശീയപാത വികസനം, വന്ദേ ഭാരത് ട്രെയിനുകൾ, ജൽ ജീവൻ മിഷൻ തുടങ്ങിയ പദ്ധതികൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു കഴിഞ്ഞു. ബിജെപിയുടെ ഈ മുന്നേറ്റം കേരളം മാറ്റത്തെ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.
മോദി സർക്കാർ മുന്നോട്ടുവെക്കുന്ന വികസിത ഭാരതത്തിനൊപ്പം 'വികസിത കേരളം' എന്ന സ്വപ്നം ഇനി നമുക്ക് യാഥാർത്ഥ്യമാക്കാം.
#VikasitaKeralam