തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ കർക്കടക വാവുബലി ഒരുക്കങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിൽ ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ പങ്കെടുത്തു.
മേയർ അഡ്വ വി വി രാജേഷ്, തഹസിൽദാർ ശ്രീ മോഹനകുമാരൻ നായർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീമതി ശകുന്തള, കൗൺസിലർമാരായ ശ്രീ പാപ്പനംകോട് സജി, ശ്രീമതി സത്യവതി, ശ്രീ വയൽക്കര രതീഷ്, ശ്രീ പാച്ചല്ലൂർ ഗോപകുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ബലിതർപ്പണത്തിന് ഭക്തർ ഉപയോഗിക്കുന്ന കടവുകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും എംഎൽഎ കത്തു നൽകിയിരുന്നു…
#VikasitaKeralam