നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കും. ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ സ്വീകരിച്ചതായി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറെ അറിയിച്ചു. കേരളത്തിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ഗുരുവിനെ ദേശീയതലത്തിൽ ആദരിക്കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്. തപാൽ സ്റ്റാമ്പ് യാഥാർഥ്യമാകുന്നതിലൂടെ ശ്രീ കരുണാകര ഗുരുവിനും കേരളത്തിന്റെ ആത്മീയ പരമ്പരയ്ക്കുമുള്ള അംഗീകാരമായി ഇത് മാറും. ഗുരുവിന്റെ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി നടപടികൾ സ്വീകരിച്ച കേന്ദ്ര സർക്കാരിനും, ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും നന്ദി. വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടാനും ബിജെപി പ്രതിജ്ഞാബദ്ധമാണ്. #VikasitaKeralam

നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കും. ഇതുസംബന്ധിച്ച് നടപടിക്രമങ്ങൾ സ്വീകരിച്ചതായി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറെ അറിയിച്ചു.

കേരളത്തിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ഗുരുവിനെ ദേശീയതലത്തിൽ ആദരിക്കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ രാജീവ് ചന്ദ്രശേഖർ കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.

തപാൽ സ്റ്റാമ്പ് യാഥാർഥ്യമാകുന്നതിലൂടെ ശ്രീ കരുണാകര ഗുരുവിനും കേരളത്തിന്റെ ആത്മീയ പരമ്പരയ്ക്കുമുള്ള അംഗീകാരമായി ഇത് മാറും. ഗുരുവിന്റെ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി നടപടികൾ സ്വീകരിച്ച കേന്ദ്ര സർക്കാരിനും, ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും നന്ദി.

വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടാനും ബിജെപി പ്രതിജ്ഞാബദ്ധമാണ്.

#VikasitaKeralam