നന്ദി മോദി...
തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും നമ്മുടെ പുലിക്കളി എന്ന കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ലെന്ന ലക്ഷ്യത്തോടെ, ഇതിനായുള്ള കേന്ദ്ര ധനസഹായം ഇപ്പോൾ ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായിരിക്കുകയാണ്.
മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തത് കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, ശ്രീ സുരേഷ് ഗോപി എംപിയുടെയും ബിജെപി കേരളത്തിൻ്റെയും നിരന്തരമായ ഇടപെടലിലൂടെ ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കുകയായിരുന്നു.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്. സാംസ്കാരിക നഗരത്തിന്റെ പൈതൃകം സംരക്ഷിക്കാൻ കൂടെയുണ്ട് മോദി സർക്കാർ.
#PoliticsOfPerformance