E20 ഇന്ധനം ഉപയോഗിക്കുന്നത് വഴി മൈലേജ് വലിയ രീതിയിൽ കുറയുമെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണ്. സാധാരണ പെട്രോളിനേക്കാൾ ഉയർന്ന ഒക്ടേൻ നമ്പറുള്ള E20 മികച്ച കംബഷനും ഉയർന്ന പെർഫോമൻസിനും സഹായിക്കുന്നതാണ്.
കലോറിഫിക് വാല്യൂ കുറവായതിനാൽ മൈലേജിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാമെങ്കിലും, അത് എഞ്ചിനീയറിംഗ് പരിധികൾക്കുള്ളിൽ മാത്രമാണ്. യഥാർത്ഥത്തിൽ ഇന്ധനത്തേക്കാൾ നമ്മുടെ ഡ്രൈവിംഗ് ശീലങ്ങൾ, ടയർ പ്രഷർ, വാഹനത്തിന്റെ കൃത്യമായ മെയിന്റനൻസ് എന്നിവയാണ് മൈലേജിനെ കൂടുതൽ സ്വാധീനിക്കുന്നത്.
അതിനാൽ ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ യാഥാർത്ഥ്യം പരിശോധിക്കൂ.
#PoliticsOfPerformance