രാഹുല്‍ മാങ്കൂട്ടത്തില്‍ അതിഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളും മെസ്സേജുകളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി ഒരു സ്ത്രീയെ പ്രേരിപ്പിക്കുന്നതും അതിലേക്ക് തള്ളിവിടുന്നതും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 89 പ്രകാരം പോലീസിന് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ കേസെടുക്കാവുന്ന കുറ്റമാണ്.
ഇത്രയും വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് എന്തുകൊണ്ടാണ് രാഹുലിനെതിരെ കേസെടുക്കാത്തത്. ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആ ശബ്ദരേഖകളില്‍ നിന്ന് വളരെ വ്യക്തമാണ്. എന്നിട്ടും പോലീസ് മൗനം പാലിക്കുന്നത് പിണറായി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.
മതമൗലികവാദികളുടെ പിന്തുണയോടെ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന നേതാവാണ് രാഹുല്‍. അവരുടെ സമ്മര്‍ദ്ദം കാരണമാണ് പിണറായി വിജയന്‍ രാഹുലിനെതിരെ നടപടി എടുക്കാത്തത്. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ ബിജെപി ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും.
ശ്രീ അനൂപ് ആൻ്റണി
#IdathumValathumMathiyayi