സ്ഥാനാര്‍ത്ഥിയോടൊപ്പം സിപിഎം നേതാക്കള്‍ സ്ത്രീ സുരക്ഷ പെന്‍ഷന്‍ ഫോമുകള്‍ വിതരണം ചെയ്യുകയാണ്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. പരാതി ലഭിക്കുന്ന സ്ഥലങ്ങളില്‍, സ്ഥാനാര്‍ത്ഥിയെ ഉള്‍പ്പെടെ അയോഗ്യനാക്കുന്ന രീതിയിലുള്ള നടപടികള്‍ എടുക്കണമെന്ന് ബഹുമാനപ്പെട്ട കേരള ഇലക്ഷന്‍ കമ്മീഷനോട് ബിജെപി ആവശ്യപ്പെടുകയാണ്. മാത്രമല്ല ക്ഷേമ പെന്‍ഷന്‍ കിട്ടുന്നവരുടെ യോഗങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഒരുമിച്ച് വിളിക്കുന്നു.
ഞങ്ങള്‍ക്ക് ശ്രീ പിണറായി വിജയനോട് പറയാനുള്ളത്, കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ അങ്ങയുടെയോ അങ്ങയുടെ പാര്‍ട്ടിയുടെയോ ഔദാര്യമോ കുടുംബ സ്വത്തോ അല്ല. അത് അര്‍ഹരായിട്ടുള്ള പാവങ്ങളുടെ അവകാശമാണ്.
ക്ഷേമ പെന്‍ഷന്‍ കിട്ടേണ്ടവരെ പിച്ചച്ചട്ടി എടുപ്പിച്ച പിണറായി വിജയന്‍ ഇപ്പോള്‍ ക്ഷേമ പെന്‍ഷന്റെ പേരില്‍ ആള്‍ക്കാരെ ഒരുമിച്ച് കൂട്ടുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണമെന്ന് ബിജെപി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വിവസ്ത്രയാക്കി നിര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി മുതല്‍ കെപിസിസി നേതാക്കന്മാര്‍ എല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍പില്‍ നിന്ന് വിറയ്ക്കുകയാണ്. അതിനെതിരെ പ്രതികരിക്കാനുള്ള ശേഷി പോലും കെ സി വേണുഗോപാല്‍, വി ഡി സതീശൻ മുതല്‍ ഇങ്ങോട്ടുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഇല്ലാതെ പോയത് അവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയക്കുന്നത് കൊണ്ടാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ എന്താണ് പിണറായി വിജയനെ പിന്തിരിപ്പിക്കുന്ന ഘടകമെന്ന് മനസ്സിലാകുന്നില്ല. രാഹുലിനെ ഇങ്ങനെ അഴിച്ചുവിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
അഡ്വ. എസ് സുരേഷ്
#IdathumValathumMathiyayi