ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് നടന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും പോലീസുമൊക്കെ ഉള്ളപ്പോൾ അത് എങ്ങനെ സംഭവിച്ചു?
അവിടെയുള്ള സിസിടിവി ക്യാമറകൾ എവിടെപ്പോയി?
ശബരിമലയിൽ വാഹനമെത്തിച്ച് കട്ടിളപ്പാളി പൊളിച്ചെടുത്ത് കൊണ്ട് പോകാൻ, ദേവസ്വം ബോർഡ് പ്രസിഡന്റിന് മാർക്സിസ്റ്റ് പാർട്ടി അറിയാതെ പറ്റുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ദേവസ്വം മന്ത്രി വി എൻ വാസവനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ മൗനത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അറസ്റ്റിലായവർ മാത്രമാണ് കുറ്റക്കാർ എന്ന് വിശ്വസിക്കാൻ കേരളത്തിലെ ജനങ്ങൾ മണ്ടന്മാരല്ല.
ഇതിന്റെ പിന്നിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ജനം സംശയിക്കുന്നു.
കേരളത്തിൽ ഒരു പ്രതിപക്ഷമുണ്ടോ?
മാരീചന്റെ വേഷത്തിൽ നിൽക്കുന്ന മുഖ്യമന്ത്രിക്കെതിരെ നട്ടെല്ല് നിവർത്തി ചോദ്യം ചോദിക്കാൻ തന്റേടമുള്ള ഒരു പ്രതിപക്ഷം നിയമസഭയിലില്ല എന്നത് കേരളത്തിന്റെ ദൗർഭാഗ്യമാണ്.
#IdathumValathumMathiyayi