ഈ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് നേതൃത്വം കൊടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ജനങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയമാതൃക ഈ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കേരളവും സ്വീകരിക്കും.
ബിജെപി- എന്‍ഡിഎ മതിയെന്ന് ജനങ്ങള്‍ ചിന്തിക്കും, അതിന്റെ അടിസ്ഥാനത്തിലുള്ള ജനവിധിയിയാരിക്കും ഉണ്ടാവുക.
കഴിഞ്ഞ ആറരപതിറ്റാണ്ടായി തുടരുന്ന വികസനമുരടിപ്പ്, തൊഴിലില്ലാമ പിന്നോക്കാവാസ്ഥ ഇതെല്ലാം ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു.
പതിനൊന്ന് വര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം വികസനത്തിലും ജനക്ഷേമത്തിലും അധിഷ്ഠിതമായ പുതിയ രാഷ്ട്രീയം ഉടലെടുത്തിരിക്കുന്നു. അത് കേരളവും സ്വീകരിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.
ജനവിധി എല്‍ഡിഎഫിനും യുഡിഎഫിനും എതിരായിരിക്കുമെന്ന് മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി സംസ്ഥാനത്ത് പ്രതിഫലിക്കും.
മാറാത്തത് ഇനി മാറും എന്നത് മുദ്രാവാക്യമല്ല യാഥാര്‍ത്ഥ്യമാണെന്ന് ഈ തദ്ദേശതെരഞ്ഞെടുപ്പ് തെളിയിക്കും.
#IdathumValathumMathiyayi