നന്ദി മോദി..
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടലിൽ വിവിധ ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർക്ക് ഏറെ നേട്ടമാകുന്നതാണ് ഈ തീരുമാനം.
സ്റ്റോപ്പുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് ശ്രീ രാജീവ് ചന്ദ്രശേഖർ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്.
ട്രെയിനുകളും അവക്ക് ലഭിച്ച സ്റ്റോപ്പുകളും ഇപ്രകാരമാണ്.
🔺ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ്: അമ്പലപ്പുഴ
🔺നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ്: തുവ്വൂർ, വല്ലപ്പുഴ
🔺മധുര - ഗുരുവായൂർ എക്സ്പ്രസ്: ചെറിയനാട്
🔺തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസ്: പരപ്പനങ്ങാടി, വടകര
🔺നാഗർകോവിൽ - ഗാന്ധിധാം വീക്ക്‌ലി എക്സ്പ്രസ്: പരപ്പനങ്ങാടി
🔺ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്: പൂങ്കുന്നം
🔺നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസ്: ധനുവച്ചപുരം
🔺തൃശൂർ - കണ്ണൂർ എക്സ്പ്രസ്: കണ്ണൂർ സൗത്ത്
🔺പുനലൂർ - മധുര എക്സ്പ്രസ്: ബാലരാമപുരം
🔺തൂത്തുക്കുടി - പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ്: കിളികൊല്ലൂർ
🔺തിരുവനന്തപുരം നോർത്ത് - ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് & എറണാകുളം - പൂനെ എക്സ്പ്രസ്: വടകര
🔺എറണാകുളം - കായംകുളം മെമു (MEMU) എക്സ്പ്രസ്: ഏറ്റുമാനൂർ
🔺ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസ്: തിരൂർ
🔺ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ്: കൊല്ലങ്കോട്
🔺നിലമ്പൂർ റോഡ് - ഷൊർണൂർ മെമു (MEMU): തുവ്വൂർ
#PoliticsOfPerformance