നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസും സിപിഎമ്മും അവരുടെ സഖ്യകക്ഷികളായ ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ്, എസ്ഡിപിഐ എന്നിവരും ചേർന്ന് ഉയർത്തുന്ന വ്യാജ മതേതരത്വത്തിലും കെട്ടിച്ചമച്ച വിവാദങ്ങളിലും സമയം കളയാൻ ബിജെപി ഒരുക്കമല്ല. കേരളത്തിൻ്റെ വികസനം, വിശ്വാസ സംരക്ഷണം, അഴിമതി രഹിത ഭരണം, അപകട രാഷ്ട്രീയം തുടങ്ങി നാട് ആഗ്രഹിക്കുന്ന വിഷയങ്ങളാണ് ഞങ്ങൾ ഉയർത്തുക. തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിലക്കയറ്റം, ക്രമസമാധാനം, നിക്ഷേപം, വളർച്ച, കേരളത്തിലെ യുവാക്കളുടെ ഭാവി എന്നിവയെക്കുറിച്ചാകും ഞങ്ങൾ സംവദിക്കുക. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെയും മുസ്ലീം ലീഗിൻ്റെയും സഹായത്തോടെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ തീവ്ര മതമൗലികവാദ ശക്തികൾ വളർന്നു വരുന്നത് സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യും. ബംഗ്ലാദേശ് പോലുള്ള സ്ഥലങ്ങളിൽ നിരപരാധികളായ നിരവധി മനുഷ്യരുടെ ജീവനെടുത്ത അത്യന്തം അപകടകരമായ ഇസ്ലാമിക രാഷ്ട്രീയത്തെയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധീകരിക്കുന്നത്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും നടപടി കേരളത്തിന് അത്യന്തം അപകടകരമാണ്. കേരളത്തിൻ്റെ ഭാവിക്കായി നിലകൊള്ളുന്നത് ആരാണെന്നും, അതിന് തടസ്സം നിൽക്കുന്നത് ആരാണെന്നും മലയാളികൾക്ക് വ്യക്തമായി അറിയാം. വികസിത കേരളത്തിനായി ബിജെപി ക്ക് ഒപ്പം അണിചേരാം. മാറാത്തത് ഇനി മാറും… #VikasitaKeralam #PoliticsOfPerformance

നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസും സിപിഎമ്മും അവരുടെ സഖ്യകക്ഷികളായ ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ്, എസ്ഡിപിഐ എന്നിവരും ചേർന്ന് ഉയർത്തുന്ന വ്യാജ മതേതരത്വത്തിലും കെട്ടിച്ചമച്ച വിവാദങ്ങളിലും സമയം കളയാൻ ബിജെപി ഒരുക്കമല്ല.

കേരളത്തിൻ്റെ വികസനം, വിശ്വാസ സംരക്ഷണം, അഴിമതി രഹിത ഭരണം, അപകട രാഷ്ട്രീയം തുടങ്ങി നാട് ആഗ്രഹിക്കുന്ന വിഷയങ്ങളാണ് ഞങ്ങൾ ഉയർത്തുക. തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിലക്കയറ്റം, ക്രമസമാധാനം, നിക്ഷേപം, വളർച്ച, കേരളത്തിലെ യുവാക്കളുടെ ഭാവി എന്നിവയെക്കുറിച്ചാകും ഞങ്ങൾ സംവദിക്കുക.

കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെയും മുസ്ലീം ലീഗിൻ്റെയും സഹായത്തോടെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ തീവ്ര മതമൗലികവാദ ശക്തികൾ വളർന്നു വരുന്നത് സൃഷ്ടിക്കുന്ന അപകടത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യും. ബംഗ്ലാദേശ് പോലുള്ള സ്ഥലങ്ങളിൽ നിരപരാധികളായ നിരവധി മനുഷ്യരുടെ ജീവനെടുത്ത അത്യന്തം അപകടകരമായ ഇസ്ലാമിക രാഷ്ട്രീയത്തെയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധീകരിക്കുന്നത്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും നടപടി കേരളത്തിന് അത്യന്തം അപകടകരമാണ്.

കേരളത്തിൻ്റെ ഭാവിക്കായി നിലകൊള്ളുന്നത് ആരാണെന്നും, അതിന് തടസ്സം നിൽക്കുന്നത് ആരാണെന്നും മലയാളികൾക്ക് വ്യക്തമായി അറിയാം. വികസിത കേരളത്തിനായി ബിജെപി ക്ക് ഒപ്പം അണിചേരാം.

മാറാത്തത് ഇനി മാറും…

#VikasitaKeralam
#PoliticsOfPerformance