കേരളത്തിൽ 100 സീറ്റും 110 സീറ്റും കിട്ടുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. 1967ന് ശേഷം കേരളത്തിലെ മുന്നണികൾ നെഗറ്റീവ് രാഷ്ട്രീയമാണ് കളിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽ രഹിതരും പണപ്പെരുപ്പവും സാമ്പത്തിക ബാധ്യതയുമൊക്കെയുള്ള സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ് കുട്ടിച്ചോറാക്കിയ കേരളത്തെ പത്ത് വര്‍ഷം കൊണ്ട് കൂടുതൽ കുട്ടിച്ചോറാക്കിയവരാണ് സിപിഎമ്മുകാർ.
കേരളത്തിലെ ചെറുപ്പക്കാരെല്ലാം ഇന്ന് തൊഴിൽ തേടി വിദേശത്താണ്. കടം മേടിച്ച് പെന്‍ഷൻ കൊടുക്കുന്നതല്ല വികസനം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിൽ വന്ന ഒരു ഫാക്ടറിയോ ഒരു വ്യവസായിക വികസനമോ ചൂണ്ടിക്കാണിക്കാൻ കഴിയുമോ?
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ വികസനം എന്ന ലക്ഷ്യം മാത്രം വച്ച് സംസാരിച്ച ഒരേയോരു പാര്‍ട്ടിയുടെ നേതാവ് ശ്രീ രാജീവ് ചന്ദ്രശേഖര്‍ മാത്രമാണ്.
അഡ്വ ബി ഗോപാലകൃഷ്ണൻ
#VikasitaKeralam