കേരള നിയമസഭയിൽ ഭാരതീയ ജനതാ പാർട്ടിയെ അവരോധിക്കാൻ കേരളത്തിലെ ജനത തയ്യറായി കഴിഞ്ഞു. കേന്ദ്രത്തിലെ വികസനക്കുതിപ്പിൻ്റെ പ്രതിഫലനമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അനന്തപുരിയിൽ കോർപ്പറേഷൻ്റെ വാതിൽ തുറക്കാൻ ബിജെപിയെ പൊതു സമൂഹം അനുവദിച്ചുവെങ്കിൽ സെക്രട്ടറിയേറ്റിൻ്റെ വാതിൽ തുറക്കാൻ അനുവദിച്ചാലും അത്ഭുതമില്ല.
ഡബിൾ എൻജിൻ സർക്കാർ ഉണ്ടായാൽ കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകാൻ പോവുന്ന നേട്ടങ്ങളെ കുറിച്ച് ഞങ്ങൾ വിശദീകരിക്കും. ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തര വകുപ്പ് കൊടുക്കേണ്ടിവരുമെന്നാണ് മാർക്കിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് പറയുന്നത്. അതേ ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് നേടി പിണറായി വിജയൻ കസേരയിൽ ഇരുന്നതിന് ശേഷമാണ് ഇത് പറയുന്നത്.
മാറാത്തത് ഇനി മാറും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മുന്നോട്ട് വച്ച മുദ്രാവാക്യമെങ്കിൽ മാറാത്തത് മാറ്റും എന്ന തീരുമാനമെടുത്തത് കൊണ്ടാണ് ഞങ്ങളുടെ ഓരോ പ്രവർത്തകരും മുന്നോട്ട് പോകുന്നത്.
ശ്രീമതി ശോഭാ സുരേന്ദ്രൻ
#VikasitaKeralam