സൂഫി വഴികളുടെ പ്രചാരണത്തിന്റെ ഭാഗമായി കുരുവട്ടൂർ സാവിയത്തു സൂഫിയ്യയുടെ പ്രതിനിധികൾ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.
ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദ്ദേശപ്രകാരം ഉസ്താദ് നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
രാജ്യത്തെ മാനവിക ഐക്യത്തിലേക്ക് നയിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് അവർ പിന്തുണ അറിയിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ് തുടങ്ങിയ മുതിർന്ന കാര്യകർത്താക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
#VikasitaKeralam