❇️അപ്രതീക്ഷിതമായിട്ടാണ് രാഷ്ട്രീയത്തിലെത്തിയത്. ബിസിനസിലും അവസരങ്ങള്‍ ലഭിച്ചത് അവിചാരിതമായിട്ടായിരുന്നു. പരിചയമില്ലെങ്കിലും ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് അന്നെല്ലാം മുന്നോട്ട് പോയത്.
❇️ ബിസിനസുകാര്‍ രാഷ്ട്രീയക്കാരെ വില്ലന്‍മാരായും ഉപദ്രവിക്കുന്നവരായും കണ്ടിരുന്ന സമയത്താണ് രാഷ്ട്രീയത്തിലേക്ക് അവിചാരിതമായി ക്ഷണം ലഭിക്കുന്നത്. ജയിച്ച് രാജ്യസഭയിലെത്തിയപ്പോള്‍ മറ്റൊരുബിസിനസുകാരന്‍ കൂടി ചൂഷണത്തിനായി രാഷ്ട്രീയക്കാരനാവുന്നു എന്നാണ് പലരും പറഞ്ഞത്.
❇️ ബിസിനസില്‍ നിന്ന് വന്നൊരാള്‍ക്കും നല്ല രാഷ്ട്രീയക്കാരനാവാം നല്ല ജനസേവകനാകാമെന്ന് തെളിയിക്കണമെന്നും അന്ന് ഞാന്‍ തീരുമാനിച്ചു. ഒരു നല്ല എംപി ആവാന്‍ പരിശ്രമിച്ചു.
ശ്രീ രാജീവ് ചന്ദ്രശേഖര്‍
#PoliticsOfPerformance