നന്ദി മോദി...
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലുകളെത്തുടർന്ന് കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. സംസ്ഥാനത്തെ റെയിൽവേ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിവരുന്ന നിരന്തരമായ പരിശ്രമങ്ങളുടെ വിജയമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സ് ശബരിമല തീർത്ഥാടകർക്ക് ഏറെ ആശ്വാസകരമായ രീതിയിൽ ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ - മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്സ്പ്രസ്സ്, ഈ ട്രെയിനിന് ശാസ്താംകോട്ട, വടകര എന്നീ സ്റ്റേഷനുകളിൽ ഇനി മുതൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്സ് (16355/16356): വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഉപകാരപ്രദമാകുംവിധം തലശ്ശേരി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
#PoliticsOfPerformance