ഇതാണ് ആ മാറ്റം...
✅ തിരുവനന്തപുരം നഗരസഭയുടെ 2026-27 ലെ ബജറ്റിൽ ഭവനരഹിതരായ പാവപ്പെട്ടവർക്കായി നഗരസഭ തന്നെ മുഴുവൻ തുകയും നൽകുന്ന പുതിയ ഭവനപദ്ധതി പ്രഖ്യാപിച്ചു.
✅ അമൃത് 2.0 പദ്ധതിയിലുൾപ്പെടുത്തി 273 കോടി രൂപയുടെ കുടിവെള്ള പദ്ധതികളും സീവറേജ്, ജലാശയ നവീകരണ പ്രവർത്തനങ്ങളും നഗരത്തിൽ നടപ്പിലാക്കും.
✅ അമൃത് 1, 2 ഘട്ടങ്ങളിലായി ഏകദേശം 797.82 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് തലസ്ഥാന നഗരിക്ക് ലഭ്യമാകുന്നത്.
✅ സ്മാർട് സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടമായ സിറ്റീസ് 2.0 പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ സംസ്കരണത്തിനായി 151 കോടി രൂപയുടെ കേന്ദ്രസഹായവും നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
✅ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകുന്ന സമഗ്രമായ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത.
മാറാത്തത് ഇനി മാറും
#VikasitaThiruvananthapuram
#PoliticsOfPerformance
#NDA4VikasitaKeralam