കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയുടെ ഫലമായി നിലവിൽ സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തിയിരുന്ന വിവിധ ട്രെയിനുകൾ മാർച്ച് 16 മുതൽ സ്ഥിര സർവീസുകളായി മാറുന്നു. സ്ഥിര സർവീസായി മാറുന്ന സ്പെഷ്യൽ ട്രെയിനുകൾ താഴെ പറയുന്നവയാണ്: ✅ എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (16363/64): മാർച്ച് 18 മുതൽ എറണാകുളത്ത് നിന്നും, മാർച്ച് 19 മുതൽ വേളാങ്കണ്ണിയിൽ നിന്നും സ്ഥിര സർവീസായി ആരംഭിക്കും. ✅ കൊല്ലം - എറണാകുളം മെമു/MEMU (66328/27): മാർച്ച് 16 മുതൽ ആഴ്ചയിൽ 5 ദിവസം (ശനി, ഞായർ ഒഴികെ) സ്ഥിര സർവീസ് നടത്തും. ✅ തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച് 16 മുതൽ തിരുവനന്തപുരത്ത് നിന്നും മാർച്ച് 17 മുതൽ മംഗളൂരുവിൽ നിന്നും സ്ഥിര സർവീസ് നടത്തും. ✅ പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611): മാർച്ച് 16 മുതൽ പ്രതിദിന സർവീസായി മാറും. ✅ മംഗളൂരു സെൻട്രൽ - പാലക്കാട് എക്സ്പ്രസ് (16610): നിലവിൽ മംഗളൂരു സെൻട്രലിൽ നിന്നും കോഴിക്കോട് വരെയുള്ള സർവീസ് മാർച്ച് 16 മുതൽ പാലക്കാട് വരെ നീട്ടി സ്ഥിര സർവീസ് നടത്തും. ട്രെയിൻ യാത്രികരുടെ ആവശ്യം പരിഗണിച്ച് കരുതലോടെ കൂടെ നിൽക്കുന്ന മോദി സർക്കാരിന് ഹൃദയം നിറഞ്ഞ നന്ദി. #PoliticsOfPerformance

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയുടെ ഫലമായി നിലവിൽ സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തിയിരുന്ന വിവിധ ട്രെയിനുകൾ മാർച്ച് 16 മുതൽ സ്ഥിര സർവീസുകളായി മാറുന്നു.

സ്ഥിര സർവീസായി മാറുന്ന സ്പെഷ്യൽ ട്രെയിനുകൾ താഴെ പറയുന്നവയാണ്:

✅ എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (16363/64): മാർച്ച് 18 മുതൽ എറണാകുളത്ത് നിന്നും, മാർച്ച് 19 മുതൽ വേളാങ്കണ്ണിയിൽ നിന്നും സ്ഥിര സർവീസായി ആരംഭിക്കും.

✅ കൊല്ലം - എറണാകുളം മെമു/MEMU (66328/27): മാർച്ച് 16 മുതൽ ആഴ്ചയിൽ 5 ദിവസം (ശനി, ഞായർ ഒഴികെ) സ്ഥിര സർവീസ് നടത്തും.

✅ തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച് 16 മുതൽ തിരുവനന്തപുരത്ത് നിന്നും മാർച്ച് 17 മുതൽ മംഗളൂരുവിൽ നിന്നും സ്ഥിര സർവീസ് നടത്തും.

✅ പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611): മാർച്ച് 16 മുതൽ പ്രതിദിന സർവീസായി മാറും.

✅ മംഗളൂരു സെൻട്രൽ - പാലക്കാട് എക്സ്പ്രസ് (16610): നിലവിൽ മംഗളൂരു സെൻട്രലിൽ നിന്നും കോഴിക്കോട് വരെയുള്ള സർവീസ് മാർച്ച് 16 മുതൽ പാലക്കാട് വരെ നീട്ടി സ്ഥിര സർവീസ് നടത്തും.

ട്രെയിൻ യാത്രികരുടെ ആവശ്യം പരിഗണിച്ച് കരുതലോടെ കൂടെ നിൽക്കുന്ന മോദി സർക്കാരിന് ഹൃദയം നിറഞ്ഞ നന്ദി.

#PoliticsOfPerformance