▶️ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിൽ ജലം ഡാമുകളിലേക്ക് ഒഴുകിയെത്തിയിട്ടും (8399 ദശലക്ഷം യൂണിറ്റ്), ശാസ്ത്രീയമായ ആസൂത്രണമില്ലാത്തതിനാൽ കേരളം ഇന്ന് പവർകട്ടിൽ വലയുകയാണ്.
▶️ കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രവിഹിതമായി ലഭിച്ച 1514 ദശലക്ഷം യൂണിറ്റ് വൈദ്യുതി സറണ്ടർ ചെയ്ത സർക്കാർ, ഡാമുകളിലെ വെള്ളം കരുതിവയ്ക്കാതെ അശാസ്ത്രീയമായി ഉൽപാദനം നടത്തി പാഴാക്കി.
▶️ വൈദ്യുതിക്ക് വിപണിയിൽ വില കുറവുള്ള ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഡാമുകളിലെ വെള്ളം ഉപയോഗിച്ച് ഉൽപാദനം നടത്തി. എന്നാൽ ഇവ കരുതലായി വിനിയോഗിച്ചിരുന്നെങ്കിൽ ഏപ്രിൽ മാസത്തിലെ കടുത്ത പ്രതിസന്ധി ഒഴിവാക്കാമായിരുന്നു.
▶️ ചെറിയ ഡാമുകളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുകയും ഇടുക്കി പോലുള്ള വലിയ ഡാമുകളിലെ ജലശേഖരം ഫലപ്രദമായി വിനിയോഗിക്കാതിരിക്കുകയും ചെയ്തത് സർക്കാരിന്റെയും കെ എസ് ഇ ബിയുടെയും അനാസ്ഥയാണ് തുറന്നുകാട്ടുന്നത്.
▶️ സുലഭമായി ജലം ലഭിച്ചിട്ടും പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത ഇന്ന് കേരളത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
#APAKADAMPolitics