✅ കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പകരമായിട്ടുള്ള ഒരു മൂന്നാം ബദല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ അത് അംഗീകരിച്ചിരിക്കുന്നു എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാനപ്പെട്ട സൂചനയായി ഞങ്ങള്‍ വിലയിരുത്തുന്നത്.
✅ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ വിജയിക്കാനും ആറ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരാനും കേരളത്തില്‍ മുപ്പത് ലക്ഷത്തോളം വോട്ടുകള്‍ സമാഹരിക്കാനും ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചിട്ടുണ്ട്.
✅ ഈ വലിയ വിജയത്തിലേക്ക് എന്‍ഡിഎയെ എത്തിച്ച കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും ബിജെപി സംസ്ഥാന നേതൃയോഗം നന്ദി രേഖപ്പെടുത്തുന്നു.
✅ ബിജെപിക്കും എന്‍ഡിഎയ്ക്കും വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരുമായ വലിയൊരു ജനവിഭാഗമുണ്ട്. അവര്‍ക്കെല്ലാം നീതി ഉറപ്പാക്കാന്‍ സാധിക്കുന്ന, അവരുടെ ശബ്ദമായി എന്‍ഡിഎ എംഎല്‍എമാര്‍ നിയമസഭയില്‍ ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ തീരുമാനം.
✅ കേരളത്തില്‍ ഒരു യഥാര്‍ത്ഥ ജനകീയ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ എന്‍ഡിഎ തയ്യാറാകും. ജനങ്ങളുടെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളും ജീവിത പ്രശ്‌നങ്ങളും നിയമസഭയില്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം.
#VikasitaKeralam