വികസന വിരുദ്ധമായ ഒരു പ്രമേയവും കേരള നിയമസഭയിൽ ഇനി അനായാസം പാസാക്കാൻ അനുവദിക്കില്ല. ബിജെപി പ്രതിനിധികളുടെ സാന്നിധ്യം അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും .
രാഷ്ട്രീയത്തിന് അതീതമായി, നാടിന്റെ പുരോഗതിക്കായുള്ള തീരുമാനങ്ങളെ പിന്തുണയ്ക്കുകയും വികസനവിരുദ്ധ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും ചെയ്യുന്ന ഒരു പക്വതയാർന്ന പ്രവർത്തനശൈലിയായിരിക്കും ബിജെപിയുടെ എംൽഎ-മാർ സ്വീകരിക്കുക.
പരിചയസമ്പന്നരായ നേതാക്കളുടെ നേതൃത്വത്തിൽ, വികസനത്തിന് ഊന്നൽ നൽകുന്ന മികച്ച സംവാദങ്ങളിലൂടെ കേരള നിയമസഭയുടെ ചരിത്രത്തിൽ പുതിയൊരു വികസന അധ്യായം ബിജെപി പ്രതിനിധികൾ രചിക്കും.
#VikasitaKeralam