കർക്കിടക വാവുബലി ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരൻ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കൗൺസിലർമാർക്കൊപ്പം പങ്കെടുത്തു.
തിരുവല്ലം ക്ഷേത്രത്തിലെയും ബലിക്കടവിലെയും നിലവിലെ അവസ്ഥയെക്കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. വാവുബലി ദിനത്തിൽ ഭക്തർക്കായി ശുചിത്വമുള്ളതും കുറ്റമറ്റതുമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് മന്ത്രിക്ക് കൈമാറി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര ഏജൻസികളിൽ നിന്നുള്ള എല്ലാവിധ സഹായസഹകരണങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് യോഗത്തിൽ ഉറപ്പുനൽകി.
#VikasitaKeralam