ആറ് പതിറ്റാണ്ടിലേറെയായി കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ അശാസ്ത്രീയ സാമ്പത്തിക നയങ്ങളും കൊടിയ അഴിമതിയുമാണ് നാടിനെ ഇന്നത്തെ തീരാക്കടക്കെണിയിൽ എത്തിച്ചത്.
പുറത്തുവന്ന ഞെട്ടിക്കുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത ₹5.07 ലക്ഷം കോടിയും, കുടിശ്ശികയായ സർക്കാർ ബില്ലുകൾ ₹48,733 കോടിയും കടന്നുനിൽക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത മൂലം ₹78,851 കോടിയുടെ നഷ്ടം സംഭവിച്ചപ്പോൾ, കിഫ്ബി വഴിയുള്ള വായ്പകൾ ഖജനാവിന് ₹21,000 കോടിയുടെ അധിക ബാധ്യതയാണ് വരുത്തിവെച്ചത്.
സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പലിശ, പെൻഷൻ എന്നിവയ്ക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നതിനാൽ, പുതിയ വികസന പ്രവർത്തനങ്ങൾക്കായുള്ള മൂലധനച്ചെലവ് രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം കൂപ്പുകുത്തിയിരിക്കുകയാണ്.
ചുരുക്കത്തിൽ, ദുർഭരണത്തിലും അഴിമതിയിലും കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികൾ രണ്ടല്ല അവർ ഒന്നാണ്.
#APAKADAMPolitics