കേരളത്തിൽ വന്യജീവി ആക്രമണം രൂക്ഷമാകുമ്പേഴും പ്രതിവിധി കണ്ടെത്താനാകാതെ സർക്കാർ. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ മാത്രം 5 ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ എത്തുന്നത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമാണ്. ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് തുടർക്കഥയാകുമ്പോഴും പ്രശ്നപരിഹാരം വേഗത്തിലാക്കാൻ പുതിയ സർക്കാരും തയ്യാറാകുന്നില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ വന്യജീവി ആക്രമണത്തിൽ ഭരണകക്ഷിക്കെതിരെ അതിരൂക്ഷമായ പ്രതിഷേധങ്ങൾ നടത്തിയ യുഡിഎഫ് മുന്നണിയും കോൺ​ഗ്രസും, തങ്ങൾ ഭരണത്തിലെത്തിയപ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ മൗനം ഭുജിക്കുകയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിന് അറുതിവരുത്തും എന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്നോട്ട് പോവുകയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടതിനും വലതിനും ഒരേ നിലപാടാണെന്നതിൻ്റെ നേർച്ചിത്രമാണ് ഇതിലൂടെ തെളിയുന്നത്. #APAKADAMPolitics

കേരളത്തിൽ വന്യജീവി ആക്രമണം രൂക്ഷമാകുമ്പേഴും പ്രതിവിധി കണ്ടെത്താനാകാതെ സർക്കാർ. കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ മാത്രം 5 ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ എത്തുന്നത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണ പരാജയമാണ്. ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് തുടർക്കഥയാകുമ്പോഴും പ്രശ്നപരിഹാരം വേഗത്തിലാക്കാൻ പുതിയ സർക്കാരും തയ്യാറാകുന്നില്ല.

പ്രതിപക്ഷത്തിരുന്നപ്പോൾ വന്യജീവി ആക്രമണത്തിൽ ഭരണകക്ഷിക്കെതിരെ അതിരൂക്ഷമായ പ്രതിഷേധങ്ങൾ നടത്തിയ യുഡിഎഫ് മുന്നണിയും കോൺ​ഗ്രസും, തങ്ങൾ ഭരണത്തിലെത്തിയപ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ മൗനം ഭുജിക്കുകയാണ്.

മനുഷ്യ-വന്യജീവി സംഘർഷത്തിന് അറുതിവരുത്തും എന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്നോട്ട് പോവുകയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടതിനും വലതിനും ഒരേ നിലപാടാണെന്നതിൻ്റെ നേർച്ചിത്രമാണ് ഇതിലൂടെ തെളിയുന്നത്.

#APAKADAMPolitics