കൂടെയുണ്ട് ബിജെപി…
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനെ സന്ദർശിച്ചു.
കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. സംസ്ഥാന സർക്കാർ അവഗണിച്ച നെൽകർഷകരെ സംരക്ഷിക്കാൻ കേന്ദ്രം കൈക്കൊണ്ട നടപടികൾക്ക് അദ്ദേഹത്തോട് നന്ദി അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ വി വി രാജേഷും ഒപ്പമുണ്ടായിരുന്നു.
ആറ് പതിറ്റാണ്ടായി ഇടത്- വലത് മുന്നണികൾ ഭരിച്ചു മുടിച്ച കേരളം, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ നൽകുന്ന പിന്തുണ കൊണ്ടാണ് ഇന്നും പിടിച്ചുനിൽക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ എന്നും ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഓരോ പൗരനിലേക്കും വികസനത്തിന്റെ പ്രയോജനം ഉറപ്പാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നമ്മൾ 'വികസിത കേരളം' എന്ന ആശയത്തിലൂടെ നടപ്പിലാക്കുക തന്നെ ചെയ്യും.
#VikasitaKeralam
#PoliticsOfPerformance