❌ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ചോ ആ കേസിന്റെ അന്വേഷണത്തെ സംബന്ധിച്ചോ ഒരു കാര്യവും ഇപ്പോൾ സർക്കാർ പറയുന്നില്ല.
‼️ സ്വർണ്ണക്കൊള്ളയിൽ SIT ശരിയായ രീതിയിലല്ല അന്വേഷിക്കുന്നത് എന്നായിരുന്നു വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞുകൊണ്ടിരുന്നത്.
‼️ അധികാരത്തിൽ വന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും ആ പ്രത്യേക അന്വേഷണ സംഘത്തെക്കുറിച്ച് എന്തെങ്കിലും ഒരു നിലപാട് സതീശൻ പറഞ്ഞിട്ടില്ല.
‼️ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ ശബരിമല സ്വർണ്ണക്കൊള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വിടുമെന്നുള്ളതായിരുന്നു ഒരു പ്രധാനപ്പെട്ട വാഗ്ദാനം. ആ കാര്യത്തിലും സർക്കാർ പിന്നോട്ട് പോയി.
‼️ ശബരിമലയിൽ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ പേരിൽ കേരളത്തിൽ പതിനായിരക്കണക്കിന് ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ അയ്യപ്പഭക്തന്മാരെ ജയിലിലടച്ചിട്ടുണ്ട്. ഈ കേസുകളുടെ കാര്യത്തിലും സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല.
യുഡിഎഫ് എൽഡിഎഫ് രണ്ടല്ല ഒന്നാണ്!
ശ്രീ കെ സുരേന്ദ്രൻ
#RandallaOnnanu
#APAKADAMPolitics