കൂടെയുണ്ട് ഞങ്ങൾ…
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എംഎൽഎയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനുമായ ശ്രീ പി കെ കൃഷ്ണദാസും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിവിധ ആവശ്യങ്ങളെ കുറിച്ചും വിവിധ സ്റ്റേഷനുകളിലായി കൂടുതൽ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച അഭ്യർത്ഥനകളെ കുറിച്ചും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു.
അമൃത് ഭാരത് പദ്ധതിയിലൂടെ കേരളത്തിൽ നടക്കുന്ന സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും നേമം (തിരുവനന്തപുരം സൗത്ത്) ടെർമിനൽ പദ്ധതി വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
യുപിഎ ഭരണകാലത്ത് അവഗണിക്കപ്പെട്ട കേരളത്തിന്റെ റെയിൽ ഗതാഗത മേഖല വികസനത്തിന്റെ പാതയിലേക്ക് എത്തിയത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷമാണ്. കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിത വർധനവ്, വന്ദേ ഭാരത് ട്രെയിനുകൾ, അമൃത് ഭാരത് സ്റ്റേഷനുകൾ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്.
'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുമ്പോൾ അതിനൊപ്പം 'വികസിത കേരളം' യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി.
#VikasitaKeralam
#PoliticsOfPerformance