ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, കേരളത്തോടൊപ്പം പുതിയ സർക്കാർ അധികാരത്തിൽ വന്ന ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അവ ഓരോന്നായി നടപ്പിലാക്കി കഴിഞ്ഞു.
ബംഗാളിൽ മുൻപ് മമത ബാനർജി തടഞ്ഞുവെച്ചിരുന്ന കേന്ദ്ര ഭവന പദ്ധതിയും (PMAY), പെൻഷനും, സൗജന്യ യാത്രയും പോലുള്ള വാഗ്ദാനങ്ങളും ബിജെപി ഭരണത്തിന് കീഴിൽ നടപ്പിലാക്കി തുടങ്ങി.
കേന്ദ്ര ആനുകൂല്യങ്ങളും പെൻഷനുകളും നേരിട്ട് അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന സുതാര്യമായ ഭരണമാണ് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഉറപ്പാക്കുന്നത്.
വമ്പിച്ച വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ, ജനങ്ങൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കാൻ തയ്യാറാകാതെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
ജനങ്ങളെ ഇത്രയധികം കബളിപ്പിച്ചിട്ടും ഇതിനെതിരായി ഒരു വാക്ക് പോലും മിണ്ടാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറാകാത്തത് ലജ്ജാകരമാണ്.
ശ്രീ കെ സുരേന്ദ്രൻ
#APAKADAMPolitics