❌ വയനാട്ടിലെ എംപി ആയിരുന്ന രാഹുൽ ഗാന്ധിയും, പിന്നീട് എംപി ആയ പ്രിയങ്കാ ഗാന്ധിയും വന്യജീവി സംഘർഷവും അതിന്റെ പേരിലുള്ള മരണങ്ങളും ഉണ്ടാകുമ്പോൾ, എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
❌ എന്നാൽ ഈ വിഷയത്തിൽ നടപടിയെടുക്കാൻ വി ഡി സതീശൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
❌ സിഎജി റിപ്പോർട്ടിൽ കേരളത്തിലെ വനംവകുപ്പിനെതിരായും സംസ്ഥാന ഗവൺമെന്റിനെതിരായും വളരെ വ്യക്തമായി ശക്തമായ നിലപാട് പറഞ്ഞിട്ടുണ്ട്.
❌ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന പണം ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ല. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നില്ല. ഫോറസ്റ്റ് ഓഫീസർമാർക്ക് യഥാസമയം പരിശീലനം നൽകുന്നില്ല. ഇവിടെ ഇപ്പോഴും ഒരു മുളവടിയും ഒരു കാലി ടോർച്ചും നൽകിയാണ് നമ്മുടെ വനപാലകരെ വനത്തിലേക്ക് വിടുന്നത്.
❌ ഈ സർക്കാർ വന്നതിനു ശേഷം എത്രപേരുടെ ജീവഹാനിയാണ് ഉണ്ടായിരിക്കുന്നത്! പരിഹാസത്തോടു കൂടിയാണ് മന്ത്രി പറയുന്നത്—മുഖ്യമന്ത്രിയും മന്ത്രിയും മാറിയിട്ടേയുള്ളൂ, ആന മാറിയിട്ടില്ല എന്ന്. അപ്പോൾ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ആന ചവിട്ടിക്കൊല്ലുമ്പോഴും കടുവ പിടിക്കുമ്പോഴും ഇതായിരുന്നുവോ യുഡിഎഫിന്റെ നിലപാട്? ഈ പ്രശ്നത്തിൽ സർക്കാർ പുറകോട്ട് പോയിരിക്കുകയാണ്.
ശ്രീ കെ സുരേന്ദ്രൻ
#RandallaOnnanu
#APAKADAMPolitics