യുഡിഎഫിനെ അധികാരത്തിലേറ്റാൻ സഹായകമായ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ സർക്കാർ ഇപ്പോൾ കുറ്റകരമായ മൗനം പാലിക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അധികാരത്തിലെത്തിയാൽ പ്രഥമ പരിഗണന നൽകി അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടുമെന്ന വിഡി സതീശന്റെ വാഗ്ദാനം നടപ്പിലാക്കാതെ സർക്കാർ വിശ്വാസികളെ വഞ്ചിക്കുകയാണ്.
പത്തോളം പ്രമുഖ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നിട്ടും മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ശബരിമല സ്വർണ്ണകൊള്ളയിൽ ഉൾപ്പെടെ പലപ്പോഴും അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചവർ ഇന്ന് പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല.
സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലോ കഴിഞ്ഞ മൂന്ന് മന്ത്രിസഭായോഗങ്ങളിലോ ശബരിമല വിഷയത്തെക്കുറിച്ച് ഒരു വരി പോലും പരാമർശിക്കാത്തത് ദുരൂഹമാണ്.
ശ്രീ കെ സുരേന്ദ്രൻ
#APAKADAMPolitics