❌ പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴയാണ് ഈ ബജറ്റ്. പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെയാണോ സർക്കാർ ഇത് പ്രഖ്യാപിച്ചിരിക്കുന്നത്?
❌ 'മിഷൻ സമുദ്ര' പ്രഖ്യാപിച്ചു; തീരമേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം എന്ന നിലപാടാണ് ഇതിന് പിന്നിലെങ്കിൽ, തീരദേശ ജനതയോട് നിങ്ങൾ സംസാരിച്ചിട്ടുണ്ടോ?
❌ അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഒരു വികസന പ്രഖ്യാപനവും നടപ്പിലാകില്ല.
❌ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയാൽ പോരാ, അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉണ്ടാകണം. കുടിവെള്ളത്തിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളാണ് ഞാൻ.
❌ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവർ പുറത്തിറങ്ങിയാൽ അവർക്ക് താമസിക്കാനുള്ള സ്ഥലങ്ങളിലൊക്കെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാതെ വെറും പ്രഖ്യാപനങ്ങൾ മാത്രം നടത്തിയിട്ട് എന്ത് കാര്യമാണുള്ളത്?
ശ്രീ വി മുരളീധരൻ MLA
#RandallaOnnanu
#APAKADAMPolitics