"ഒരു വശത്ത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കലാലയങ്ങൾ കേന്ദ്രീകരിച്ച് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടത്തുമ്പോൾ, മറുവശത്ത് മദ്യവിപണിയെ പ്രോത്സാഹിപ്പിക്കുന്ന ധനനയമാണ് സർക്കാർ സ്വീകരിക്കുന്നത്.
കുറഞ്ഞ വീര്യമുള്ള മദ്യത്തിന് നികുതിയിളവ് നൽകി പ്രോത്സാഹനം നൽകുന്നതിലൂടെ, അത്തരം പാനീയങ്ങൾ അപകടകാരിയല്ല എന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിൽ വർദ്ധിപ്പിക്കാൻ സർക്കാർ നിലപാടുകൾ കാരണമാകുന്നു. ഇത് ലഹരിവിരുദ്ധ കാമ്പെയ്‌നുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ലഹരിക്കെതിരായ സർക്കാരിന്റെ പ്രവർത്തനങ്ങൾ വെറും പുകമറ മാത്രമാണ്.
ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്
#CongressBetraysKeralam
#APAKADAMPolitics