❌ ഒരു വശത്ത് 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ആഭ്യന്തര വകുപ്പ് വലിയ പ്രചാരണം നടത്തുന്നു. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചാണ് ഈ വലിയ പ്രചാരണം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും അടക്കം പങ്കാളികളാക്കിക്കൊണ്ടുള്ള വലിയൊരു ബോധവൽക്കരണ പരിപാടിയാണ് ആ പ്രചാരണത്തിന്റെ മുഖ്യ അജണ്ട.
❌ ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിലുള്ള ഇളവുകൾ നൽകിക്കൊണ്ട് മദ്യവിപണിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ പ്രോത്സാഹനം നൽകുന്നത്, അത്തരം മദ്യത്തിന്റെ ഉപയോഗം തെറ്റല്ല എന്നൊരു തെറ്റായ സനേഷ്മാണ് സമൂഹത്തിന് നൽകുന്നത്.
❌ 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള 'റെഡി ടു ഡ്രിങ്ക്' എന്ന ഇനത്തിന്റെ നികുതിയിൽ കുറവ് വരുത്തിയിരിക്കുന്നു. അതേപോലെ തന്നെ 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളവയുടെ നികുതി 175 ശതമാനമായി കുറച്ചിരിക്കുകയാണ്. കേരളത്തിൽ നാളിതുവരെ ഒരു പൊതു സ്ലാബിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്; അതായത് 251 ശതമാനം നികുതിയാണ് മദ്യത്തിന് ഏർപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ മാറ്റം വരുത്തിക്കൊണ്ട് വളരെ അപകടകരമായ ഒരു സന്ദേശം കേരള സമൂഹത്തിന് നൽകുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനം ഗവൺമെന്റ് അടിയന്തരമായി പിൻവലിക്കണമെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്.
ശ്രീ ബി ബി ഗോപകുമാർ, MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്
#RandallaOnnanu
#APAKADAMPolitics