ശബരിമല സ്വർണക്കൊള്ളയിൽ സത്യം പുറത്തുവരാൻ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്നും, ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA.
ശബരിമലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2018-ൽ ആരംഭിച്ച സംഭവവികാസങ്ങൾ ഭക്തസമൂഹത്തിൽ വലിയ വേദന സൃഷ്ടിച്ചിരുന്നു.
അതിന് പിന്നാലെ 2025-ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ പുറത്തുവന്നത് ഭക്തജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ വിശദീകരിച്ചു.
ആവശ്യങ്ങളിൽ സർക്കാർ തൃപ്തികരമായ തീരുമാനം കൈക്കൊള്ളാത്തപക്ഷം, അയ്യപ്പഭക്തരുടെ അവകാശങ്ങളും വിശ്വാസവും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സമാധാനപരമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി തുടക്കം കുറിക്കുമെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.
വിശ്വാസ സംരക്ഷണത്തിനായി ഭക്തർക്കൊപ്പം കൂടെയുണ്ട് ബിജെപി.
#VikasitaKeralam
#VishwasaSamrakshnam