തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി മുടങ്ങിക്കിടന്ന നഷ്ടപരിഹാര തുക ലഭ്യമാകുന്നതോടെ ആറായിരത്തഞ്ഞൂറിലധികം കുടുംബങ്ങളുടെ നീണ്ടകാലത്തെ ആശങ്കകൾക്കും പ്രയാസങ്ങൾക്കും ശാശ്വത പരിഹാരമാകും.
കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി ബിജെപി സംസ്ഥാന ശ്രീ രാജീവ് ചന്ദ്രശേഖർ MLA നടത്തിയ കൂടിക്കാഴ്ചയാണ് തടസ്സപ്പെട്ടു കിടന്ന പദ്ധതിക്ക് പുതുവേഗത നൽകിയത്. പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിലൂടെ വികസന പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് നീങ്ങി.
ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമാക്കുന്നതിലൂടെ തിരുവനന്തപുരം നഗരത്തിന്റെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുന്നതിനൊപ്പം നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പാത പുതിയ കരുത്തുപകരും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി റോഡിനെ ബന്ധിപ്പിക്കുന്നതോടെ വൻതോതിലുള്ള നിക്ഷേപങ്ങൾ കടന്നുവരികയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇത് തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കും. വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല, അവ കൃത്യമായി നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ രാഷ്ട്രീയം.
#PoliticsOfPerformance
#VikasitaKeralam