എൽഡിഎഫ് പോയ വഴിയേ മദ്യമാഫിയയ്ക്ക് കേരളത്തെ തീറെഴുതുന്ന യുഡിഎഫ് സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം.
മദ്യവും ലഹരിയും പ്രോത്സാഹിപ്പിക്കുന്ന ജനവിരുദ്ധ നയങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക സുരക്ഷയും യുവതലമുറയുടെ ഭാവിയും അപകടത്തിലാക്കുകയാണ് യുഡിഎഫ് സർക്കാർ. മദ്യമാഫിയയ്ക്ക് കൂടുതൽ സ്വാധീനം നേടാൻ അവസരമൊരുക്കുന്ന ഈ സമീപനം കേരളത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
എൽഡിഎഫ് യുഡിഎഫ് രണ്ടല്ല ഒന്നാണ്!
മദ്യമാഫിയയ്ക്കെതിരെയും യുവജനങ്ങളുടെ ഭാവി സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തിയും യുവമോർച്ചയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കേരളത്തെ ലഹരിമുക്തമാക്കാനും മദ്യമാഫിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനും സർക്കാർ അടിയന്തരമായി ശക്തമായ നടപടികൾ സ്വീകരിക്കണം. യുവജനങ്ങളുടെ പ്രതീക്ഷകൾക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കുമായി യുവമോർച്ചയുടെ സമരം തുടരും.
#APAKADAMPolitics
#RandallaOnnanu