ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.
അസമത്വങ്ങൾ ഇല്ലാതാക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന സംവരണാവകാശം മതപ്രീണനത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതമല്ല, പിന്നോക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമെന്ന ഭരണഘടനാ തത്വം കേരളത്തിലും കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
1995-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി മതത്തിന്റെ പേരിലുള്ള ഒബിസി സംവരണം റദ്ദാക്കിയതും, ആ നിലപാട് സുപ്രീം കോടതി ശരിവെച്ചതുമാണ്. എന്നിട്ടും കേരളത്തിൽ ന്യൂനപക്ഷ സംവരണത്തിന്റെ ഗുണഭോക്താക്കൾ തന്നെ ഒബിസി സംവരണത്തിലെ 12 ശതമാനം കൈവശപ്പെടുത്തുന്ന സാഹചര്യം യഥാർത്ഥ അർഹരായ പിന്നോക്ക വിഭാഗങ്ങളോട് ചെയ്യുന്ന നീതികേടാണ്.
ഭരണഘടന സംരക്ഷിക്കപ്പെടണം. യഥാർത്ഥ പിന്നോക്ക വിഭാഗങ്ങൾക്ക് അവകാശപ്പെട്ട സംവരണം ഉറപ്പാക്കപ്പെടണം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ ഷൈബു കോഴിക്കോട്, സംസ്ഥാന സെക്രട്ടറി ശ്രീ വിജയൻ വട്ടിപ്രം, ബിജെപി നോർത്ത് ജില്ല അധ്യക്ഷൻ ശ്രീ കെ കെ വിനോദ് കുമാർ മറ്റ് സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുത്തു.
#APAKADAMPolitics