‼️ കഴിഞ്ഞ നീറ്റ് (NEET) പരീക്ഷയിലുണ്ടായ ചില സംഭവവികാസങ്ങൾ രാജ്യത്തെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒക്കെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, ആ ആശങ്കയെ കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടുകൂടിയാണ് കണ്ടത്. ‼️ ഈ നീറ്റ് പരീക്ഷ എങ്ങനെയാണ് നിലവിൽ വന്നത് എന്ന് കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. നീറ്റ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയതല്ല; യുപിഎ (UPA) സർക്കാരിന്റെ കാലത്ത് അന്നത്തെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുമാണ് ഇത് നോട്ടിഫൈ ചെയ്തത്. ‼️ 2013-ൽ സുപ്രീം കോടതി ഭൂരിപക്ഷ തീരുമാനപ്രകാരം അന്ന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കുക പോലുമുണ്ടായി. അതിനുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരീക്ഷകളിലുണ്ടായ ക്രമക്കേടുകളുടെയും പോരായ്മകളുടെയും ഏകീകൃത സ്വഭാവമില്ലായ്മയുടെയും പശ്ചാത്തലത്തിൽ, കോടതികളുടെ അടക്കം നിർദ്ദേശപ്രകാരമാണ് ഈ സംവിധാനം വന്നത്. ‼️ NTA ചുമതലപ്പെടുത്തിയ ആളുകൾ വരുത്തിയ വീഴ്ചകളിൽ, കേന്ദ്രസർക്കാർ ഉടൻ തന്നെ ശക്തമായ നടപടി സ്വീകരിച്ചു. ബഹുമാന്യനായ പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിൽ പുനഃപരീക്ഷയും നടത്തുകയുണ്ടായി. ‼️ ഈ പ്രമേയത്തിലെ രണ്ടാമത്തെ ഖണ്ഡികയിലെ അവസാന വാചകത്തിന് പകരം ഞാൻ ഒരു ഭേദഗതി നിർദ്ദേശിക്കുകയാണ് "പരീക്ഷാ നടത്തിപ്പിൽ ഏതാനും ചിലർ വരുത്തിയ വീഴ്ചകളിൽ സമയോചിതമായും ഫലപ്രദമായും ഇടപെട്ട കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും നടപടികളെ ഈ സഭ പ്രശംസിക്കുന്നു." #APAKADAMPolitics

‼️ കഴിഞ്ഞ നീറ്റ് (NEET) പരീക്ഷയിലുണ്ടായ ചില സംഭവവികാസങ്ങൾ രാജ്യത്തെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒക്കെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, ആ ആശങ്കയെ കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടുകൂടിയാണ് കണ്ടത്.

‼️ ഈ നീറ്റ് പരീക്ഷ എങ്ങനെയാണ് നിലവിൽ വന്നത് എന്ന് കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. നീറ്റ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയതല്ല; യുപിഎ (UPA) സർക്കാരിന്റെ കാലത്ത് അന്നത്തെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുമാണ് ഇത് നോട്ടിഫൈ ചെയ്തത്.

‼️ 2013-ൽ സുപ്രീം കോടതി ഭൂരിപക്ഷ തീരുമാനപ്രകാരം അന്ന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കുക പോലുമുണ്ടായി. അതിനുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരീക്ഷകളിലുണ്ടായ ക്രമക്കേടുകളുടെയും പോരായ്മകളുടെയും ഏകീകൃത സ്വഭാവമില്ലായ്മയുടെയും പശ്ചാത്തലത്തിൽ, കോടതികളുടെ അടക്കം നിർദ്ദേശപ്രകാരമാണ് ഈ സംവിധാനം വന്നത്.

‼️ NTA ചുമതലപ്പെടുത്തിയ ആളുകൾ വരുത്തിയ വീഴ്ചകളിൽ, കേന്ദ്രസർക്കാർ ഉടൻ തന്നെ ശക്തമായ നടപടി സ്വീകരിച്ചു. ബഹുമാന്യനായ പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിൽ പുനഃപരീക്ഷയും നടത്തുകയുണ്ടായി.

‼️ ഈ പ്രമേയത്തിലെ രണ്ടാമത്തെ ഖണ്ഡികയിലെ അവസാന വാചകത്തിന് പകരം ഞാൻ ഒരു ഭേദഗതി നിർദ്ദേശിക്കുകയാണ് "പരീക്ഷാ നടത്തിപ്പിൽ ഏതാനും ചിലർ വരുത്തിയ വീഴ്ചകളിൽ സമയോചിതമായും ഫലപ്രദമായും ഇടപെട്ട കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും നടപടികളെ ഈ സഭ പ്രശംസിക്കുന്നു."

#APAKADAMPolitics