⚠️ വിദ്യാർത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം. നീറ്റ് പരീക്ഷാസംവിധാനം കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ⚠️ ഇന്നലെയും ഇന്നുമായി കേരളത്തിലെ മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള ആശങ്ക ഇതുവരെ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ആസൂത്രണബോർഡിലെ ചീഫിന്റെ നിയമനത്തിനായുള്ള പരീക്ഷയെഴുതിയ ആളുകൾക്ക് മുഴുവൻ ഉത്തരങ്ങൾക്കും മാർക്ക് നൽകിയിട്ടില്ല എന്ന് പി എസ് സി തന്നെ സമ്മതിച്ചിരിക്കുകയാണ്. മൂല്യനിർണ്ണയം നടത്താതെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ⚠️ 2019-ൽ ഇതേ പി എസ് സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രിമിനൽ കേസ് പ്രതികളായിട്ടുള്ള, എസ്.എഫ്.ഐ.ക്കാരായിട്ടുള്ള ആളുകൾ റാങ്ക്പട്ടികയിൽ വന്ന കാര്യവും കഴിഞ്ഞകാലങ്ങളിൽ നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. ⚠️ കേരളത്തിലെ എഞ്ചിനീയറിംഗ് പരീക്ഷ — കഴിഞ്ഞ വർഷം, 2024-ൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കീം പരീക്ഷാഫലം ഹൈക്കോടതിക്ക് റദ്ദാക്കേണ്ടി വന്നു. കാരണം, ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്റ്റസിൽ മാറ്റം വരുത്തിയിട്ടാണ് അന്ന് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ⚠️ പരീക്ഷകളുമായി ബന്ധപ്പെട്ട് പല ക്രമക്കേടുകളും പല തലങ്ങളിൽ നടക്കാറുണ്ട്. അതിന് സംവിധാനത്തെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട്, ഒരു സർക്കാരിനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുക എന്ന് പറഞ്ഞാൽ, അത് രാഷ്ട്രീയ നിലപാടിനു വേണ്ടി ഒരു നിയമസഭയെ ഉപയോഗപ്പെടുത്തലാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ശ്രീ വി മുരളീധരൻ, MLA #APAKADAMPolitics #RandallaOnnanu

⚠️ വിദ്യാർത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം. നീറ്റ് പരീക്ഷാസംവിധാനം കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്.

⚠️ ഇന്നലെയും ഇന്നുമായി കേരളത്തിലെ മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചുള്ള ആശങ്ക ഇതുവരെ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ആസൂത്രണബോർഡിലെ ചീഫിന്റെ നിയമനത്തിനായുള്ള പരീക്ഷയെഴുതിയ ആളുകൾക്ക് മുഴുവൻ ഉത്തരങ്ങൾക്കും മാർക്ക് നൽകിയിട്ടില്ല എന്ന് പി എസ് സി തന്നെ സമ്മതിച്ചിരിക്കുകയാണ്. മൂല്യനിർണ്ണയം നടത്താതെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.

⚠️ 2019-ൽ ഇതേ പി എസ് സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രിമിനൽ കേസ് പ്രതികളായിട്ടുള്ള, എസ്.എഫ്.ഐ.ക്കാരായിട്ടുള്ള ആളുകൾ റാങ്ക്പട്ടികയിൽ വന്ന കാര്യവും കഴിഞ്ഞകാലങ്ങളിൽ നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്.

⚠️ കേരളത്തിലെ എഞ്ചിനീയറിംഗ് പരീക്ഷ — കഴിഞ്ഞ വർഷം, 2024-ൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കീം പരീക്ഷാഫലം ഹൈക്കോടതിക്ക് റദ്ദാക്കേണ്ടി വന്നു. കാരണം, ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്റ്റസിൽ മാറ്റം വരുത്തിയിട്ടാണ് അന്ന് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

⚠️ പരീക്ഷകളുമായി ബന്ധപ്പെട്ട് പല ക്രമക്കേടുകളും പല തലങ്ങളിൽ നടക്കാറുണ്ട്. അതിന് സംവിധാനത്തെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട്, ഒരു സർക്കാരിനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുക എന്ന് പറഞ്ഞാൽ, അത് രാഷ്ട്രീയ നിലപാടിനു വേണ്ടി ഒരു നിയമസഭയെ ഉപയോഗപ്പെടുത്തലാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ശ്രീ വി മുരളീധരൻ, MLA

#APAKADAMPolitics
#RandallaOnnanu