⚠️ കേരള നിയമസഭയുടെ ചട്ടം ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത് ഒരു അംഗം ഡിവിഷൻ ആവശ്യപ്പെട്ടുകഴിഞ്ഞാൽ, ഒരാളാണെങ്കിൽപോലും ഡിവിഷൻ അനുവദിക്കുക എന്നുള്ളതാണ്. ആ ഡിവിഷൻ ഇവിടെ അനുവദിക്കപ്പെട്ടില്ല. മാത്രമല്ല, ഭേദഗതികൾ തള്ളിയതിനുശേഷം പ്രമേയം വോട്ടിനിട്ടിട്ടില്ല. നിങ്ങൾ അത് പരിശോധിക്കണം.
⚠️ ഭേദഗതി തള്ളി എന്നതിന്റെ അർത്ഥം പ്രമേയം പാസായി എന്നല്ല. ഓട്ടോമാറ്റിക് ആയി പ്രമേയം പാസാകാൻ പറ്റില്ല. ഭേദഗതി തള്ളിയതിനുശേഷം പ്രമേയം വീണ്ടും വോട്ടിനിടണം.
⚠️ വോട്ടിനിട്ടതിനു ശേഷം ആ പ്രമേയത്തെ അനുകൂലിക്കാം, എതിർക്കാം. സ്വാഭാവികമായും പ്രമേയത്തെ അനുകൂലിക്കുന്ന ആളുകൾ ഭൂരിപക്ഷമാണെങ്കിൽ അവരെല്ലാവരും അനുകൂലിക്കുമായിരുന്നു. അതുകൊണ്ട് സ്പീക്കറുടെ റൂളിംഗ് മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. അതിന്റെ വീഡിയോ പരിശോധിക്കുന്ന ആളുകൾക്ക് വ്യക്തമായി മനസ്സിലാക്കാൻ പറ്റും — പ്രമേയം പാസാക്കിയിട്ടില്ല, ഭേദഗതി തള്ളുക മാത്രമേ ചെയ്തിട്ടുള്ളൂ.
ശ്രീ വി മുരളീധരൻ, MLA
#APAKADAMPolitics
#RandallaOnnanu