നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നപ്പോൾ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും പരീക്ഷാ സംവിധാനത്തിലെ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം സംരക്ഷിക്കാനായിരുന്നു ആ നീക്കങ്ങൾ.
എന്നാൽ കേരളത്തിൽ പി.എസ്.സി പരീക്ഷകളിലെയും സർവകലാശാല പരീക്ഷകളിലെയും ക്രമക്കേടുകളിൽ ഇതേ ജാഗ്രത ഉണ്ടായിരുന്നോ?
ഇടക്കാല ബജറ്റിൽ ഏറ്റവും വലിയ മുൻഗണന ലഭിച്ചത് മദ്യനികുതി കുറയ്ക്കുന്നതിനാണ്. ജനക്ഷേമത്തിനും യുവജനങ്ങളുടെ ഭാവിക്കും മുൻഗണന നൽകേണ്ട സർക്കാർ, മദ്യനയത്തിൽ ഇത്രയും ധൃതി കാണിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കണം.
ഇതുസംബന്ധിച്ച എല്ലാ തീരുമാനങ്ങളിലും പൂർണ സുതാര്യത ഉറപ്പാക്കുകയും ഉയരുന്ന സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ശ്രീ ബി ബി ഗോപകുമാർ
ബിജെപി നിയമസഭാ കക്ഷി ന്നേതാവ്
#APAKADAMPolitics