ശബരിമലയും മറ്റ് മഹാക്ഷേത്രങ്ങളും സംബന്ധിച്ച വിവാദങ്ങളിൽ സത്യം പുറത്തുവരണമെങ്കിൽ താഴെത്തട്ടിലുള്ളവരിൽ മാത്രം അന്വേഷണം അവസാനിക്കരുത്. വിശ്വാസമില്ലെന്ന് പറയുന്ന സിപിഎം സർക്കാർ, ക്ഷേത്രഭരണത്തിലും ആചാരങ്ങളിലുമെല്ലാം നേരിട്ട് ഇടപെടാൻ എന്തിനാണ് ഇത്രയേറെ താല്പര്യം കാണിക്കുന്നത്? ശബരിമല വിഷയത്തിൽ മന്ത്രിമാർ തന്നെ നേരിട്ട് രംഗത്തിറങ്ങി നടത്തിയ ഇടപെടലുകൾ ഇന്നും ജനങ്ങൾ മറന്നിട്ടില്ല. ശബരിമലയിലെ സ്വർണ്ണക്കവർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. ഈ സംഭവങ്ങളിൽ അന്നത്തെ ദേവസ്വം മന്ത്രിമാരുടെ പങ്കും തീരുമാനങ്ങളും അന്വേഷണ പരിധിയിൽ വരണം. സത്യാവസ്ഥ പുറത്തുവരണമെങ്കിൽ ഉത്തരവാദിത്തമുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഹിന്ദുവിശ്വാസങ്ങളെയും ക്ഷേത്രസമ്പത്തിനെയും സംബന്ധിച്ച ഒരു സംശയവും അവഗണിക്കപ്പെടരുത്. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണം; സത്യം പുറത്തുവരണം. –അഡ്വ എസ് ജയസൂര്യൻ #APAKADAMPolitics

ശബരിമലയും മറ്റ് മഹാക്ഷേത്രങ്ങളും സംബന്ധിച്ച വിവാദങ്ങളിൽ സത്യം പുറത്തുവരണമെങ്കിൽ താഴെത്തട്ടിലുള്ളവരിൽ മാത്രം അന്വേഷണം അവസാനിക്കരുത്.

വിശ്വാസമില്ലെന്ന് പറയുന്ന സിപിഎം സർക്കാർ, ക്ഷേത്രഭരണത്തിലും ആചാരങ്ങളിലുമെല്ലാം നേരിട്ട് ഇടപെടാൻ എന്തിനാണ് ഇത്രയേറെ താല്പര്യം കാണിക്കുന്നത്? ശബരിമല വിഷയത്തിൽ മന്ത്രിമാർ തന്നെ നേരിട്ട് രംഗത്തിറങ്ങി നടത്തിയ ഇടപെടലുകൾ ഇന്നും ജനങ്ങൾ മറന്നിട്ടില്ല.

ശബരിമലയിലെ സ്വർണ്ണക്കവർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. ഈ സംഭവങ്ങളിൽ അന്നത്തെ ദേവസ്വം മന്ത്രിമാരുടെ പങ്കും തീരുമാനങ്ങളും അന്വേഷണ പരിധിയിൽ വരണം. സത്യാവസ്ഥ പുറത്തുവരണമെങ്കിൽ ഉത്തരവാദിത്തമുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

ഹിന്ദുവിശ്വാസങ്ങളെയും ക്ഷേത്രസമ്പത്തിനെയും സംബന്ധിച്ച ഒരു സംശയവും അവഗണിക്കപ്പെടരുത്. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണം; സത്യം പുറത്തുവരണം.

–അഡ്വ എസ് ജയസൂര്യൻ

#APAKADAMPolitics