ശബരീനാഥ് ഉയർത്തുന്ന ആരോപണങ്ങൾക്ക് ഇതുവരെ ഒരു അടിസ്ഥാനവും തെളിവുമില്ല. യുഡിഎഫ് കൗൺസിലർമാർ ഒപ്പിടുന്നതിൽ തടസ്സം സൃഷ്ടിച്ചുവെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമെങ്കിലും ഉണ്ടോ? കൗൺസിൽ യോഗത്തിൽ ബഹളം സൃഷ്ടിച്ച് നടപടികൾ തടസ്സപ്പെടുത്തിയത് ആരാണ്?
മേയർ പലതവണ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടും സഹകരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. യോഗം അവസാനിച്ച ശേഷവും മേയറുടെ ഓഫീസിലെത്തി കൗൺസിലർമാർക്ക് ഹാജർ രജിസ്റ്ററിൽ ഒപ്പിടാനുള്ള അവസരമുണ്ടായിരുന്നു. നിരവധി കൗൺസിലർമാർ അത്തരത്തിൽ ഒപ്പിടുകയും ചെയ്തു.
നഗരസഭയുടെ ഔദ്യോഗിക രേഖയായ ഹാജർ രജിസ്റ്റർ ഉദ്യോഗസ്ഥന്റെ കൈയിൽനിന്ന് തട്ടിപ്പറിക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഒരു നിയമപരമായ രേഖയെ രാഷ്ട്രീയ നാടകത്തിനുള്ള ഉപകരണമാക്കിയത് ശബരീനാഥ് തന്നെയല്ലേ?
ബിജെപി ഒരിക്കലും കൈയാങ്കളിയെയോ അക്രമത്തെയോ അംഗീകരിക്കുന്നില്ല. ഈ സംഘർഷത്തിന് വഴിവെച്ചത് ശബരീനാഥന് രാഷ്ട്രീയ ശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നു എന്നത് വ്യക്തമാണ്.
#APAKADAMPolitics