ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം 'റോഡ്മാപ്പ് 2030'-ലൂടെ പുതിയ തലത്തിലെത്തി. ഇതിന്റെ ഭാഗമായി 2030-ഓടെ ഉഭയകക്ഷി വ്യാപാരം 7 ബില്യൺ ഡോളറായി ഉയർത്താനും, ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ തൊഴിൽ-വിസ സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചു. യോഗ, ആയുർവേദം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും.
സുരക്ഷാ രംഗത്ത് സമുദ്ര വിവരങ്ങൾ കൈമാറുന്നതിനും നാവിക സഹകരണം ശക്തമാക്കുന്നതിനുമുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര പദ്ധതിയുമായി സഹകരിക്കാനുള്ള ന്യൂസിലൻഡിന്റെ തീരുമാനം മേഖലയിലെ സുരക്ഷയും തന്ത്രപ്രധാനമായ പങ്കാളിത്തവും കൂടുതൽ ദൃഢമാക്കും.
#PoliticsOfPerformance