മോദിജിയുടെ ന്യൂസിലൻഡ് സന്ദർശനത്തിലൂടെ ചരിത്രപരമായ നിർണായക ചുവടുവെപ്പാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായിരിക്കുന്നത്.
സന്ദർശനത്തിൽ വിവിധ തീരുമാനങ്ങൾ ഇരുരാജ്യങ്ങളും കൈക്കൊണ്ടു. ഈ ചരിത്രപ്രധാനമായ സന്ദർശനത്തിലൂടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'തന്ത്രപരമായ പങ്കാളിത്തം' (Strategic Partnership) എന്ന തലത്തിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
പ്രതിരോധം, ദുരന്ത നിവാരണം, കായികം, വിനോദസഞ്ചാരം, ക്ഷീരവികസനം, മൃഗസംരക്ഷണം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണത്തിനായി പുതിയ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഏതാണ്ട് നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ഈ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ സുരക്ഷാ-പ്രതിരോധ സഹകരണത്തിന് കൂടുതൽ വ്യക്തത നൽകുന്നതാണ്.
ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക നിക്ഷേപങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയമായി. ഇൻഡോ-പസഫിക് മേഖലയിലെ സഹകരണത്തിനൊപ്പം വിദ്യാഭ്യാസം, ഹരിത ഊർജ്ജം, ഡിജിറ്റൽ പേയ്‌മെന്റ് സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
ഭാരതത്തിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഭാരതത്തെ ലോകരാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയാക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി.
#PoliticsOfPerformance