2030-ഓടെ വിശപ്പിൽ നിന്നും മുക്തമായ ഭാരതം എന്ന സുസ്ഥിര വികസന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' (ONORC). 2018-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും.
ആധാർ അധിഷ്ഠിത ഇ-പോസ് (ePoS) സാങ്കേതികവിദ്യയിലൂടെ നിലവിൽ 81 കോടിയിലധികം ആളുകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. തങ്ങളുടെ റേഷൻ വിവരങ്ങൾ തത്സമയം അറിയാൻ സഹായിക്കുന്നതിനായി 'മേരാ റേഷൻ' എന്ന മൊബൈൽ ആപ്പും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുക എന്ന മോദി സർക്കാരിൻ്റെ സ്വപ്നത്തിന് കരുത്ത് പകരുകയാണ് 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി.
#PoliticsOfPerformance