‼️ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് എല്ലാ കുഴപ്പങ്ങളും നടന്നത്. ഇത് പുറത്തുവന്നത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്.
2G സ്പെക്ട്രം അഴിമതി, കൽക്കരി കുംഭകോണം, കോമൺവെൽത്ത് അഴിമതി ഇതെല്ലാം നടന്നത് ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ്. ഇവ പുറത്തുവന്നത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുമാണ്.
‼️മുംബൈ ബോംബ് ആക്രമണം ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നടന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. സത്യം പറഞ്ഞാൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് വലിയ കുഴപ്പമൊന്നും നടന്നിട്ടില്ല. കാരണം ഭരിക്കാൻ നേരം കിട്ടിയിട്ടില്ല. ഈ ഓരോ ദിവസവും ഓരോ കാര്യങ്ങൾ ഇങ്ങനെ അഴിമതി കുംഭകോണങ്ങൾ പുറത്തുവന്നിട്ട് അന്തംവിട്ടു നോക്കിനിൽക്കാനേ നേരം കിട്ടിയിട്ടുള്ളൂ, ഭരിക്കാൻ നേരം കിട്ടിയിട്ടില്ല.
‼️26/11-ന്റെ മാസ്റ്റർമൈൻഡ് ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ് ഇസ്രത് ജഹാൻ ഞങ്ങളുടെ സംഘത്തിൻ്റെ ഭാഗമായിരുന്നു എന്നാണ്.
‼️ ഈ രാജ്യത്ത് ബോംബ് സ്ഫോടനം നടത്താൻ വന്ന ആളെ മാലാഖയാക്കി കേരളത്തിൽ ഒരു കവയിത്രി കവിതയെഴുതി. ഇങ്ങനത്തെ കുറെ അബദ്ധനാടകങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഇതിനൊക്കെ നേതൃത്വം കൊടുത്തത് യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അധികാരകേന്ദ്രങ്ങളിൽ ഇരുന്ന ചില വിദ്വാൻമാരാണ്.
‼️ഈ സകല തീവ്രവാദികൾക്കും ഇന്ത്യയിൽ പ്രവർത്തിക്കാനും അവർക്കിഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള സമയത്ത് ബോംബ് പൊട്ടിക്കാനുമുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു.
‼️ഇന്നത് സാധ്യമല്ലാത്തൊരു സാഹചര്യമുണ്ട്. ഇത് ഓരോന്നോരോന്നായി പുറത്തുവരികയാണ്. ആർവിഎസ് മണിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ വരാൻ പോവുകയാണ്, അറസ്റ്റുകൾ ഉണ്ടാവും. ആരും വെറുതെ വിടും... രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കേണ്ട.
ശ്രീ വി പി ശ്രീപത്മനാഭൻ
#APAKADAMPolitics