ശ്രീ ബി ബി ഗോപകുമാർ എംഎൽഎയ്ക്ക് നേരെയുണ്ടായ വധഭീഷണി കേവലം ഒരു ഫോണിൽ കൂടിയുള്ള വധഭീഷണി എന്നതിലുപരി കൃത്യമായ ആസൂത്രണം നടന്ന ഗൗരവകരമായ സംഭവമാണ്.
അബ്ദുൽ നാസർ മദനിക്ക് അനുകൂലമായ ഭരണ-പ്രതിപക്ഷ നിലപാടുകൾക്കെതിരെ സഭയിൽ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയുണ്ടായ വധഭീഷണിയെന്ന നിലയിൽ ഈ സംഭവത്തിന് അതീവ ഗൗരവമുണ്ട്.
ഭീഷണി മുഴക്കിയ വ്യക്തിയിൽ മാത്രം അന്വേഷണം പരിമിതപ്പെടുത്താതെ, ഈ കൃത്യത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങളും ലഭിച്ച ബാഹ്യസഹായങ്ങളും പോലീസ് സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്.
ഒരു ജനപ്രതിനിധിയുടെ സുരക്ഷയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളെ നിസ്സാരവൽക്കരിക്കാതെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.
ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics