‼️ജനാധിപത്യത്തെ വിജയിപ്പിച്ചു, മതേതര കാഴ്ചപ്പാടുകളെ ഉയർത്തിപ്പിടിച്ചു എന്നൊക്കെ പറഞ്ഞ് വലിയ കാര്യമായിട്ടാണ് സിപിഎം പാർലിമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് ഒരു കേസ് കൊടുത്തതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വിധിയിൽ പറയുന്നത്. ഞങ്ങൾ കോടതികളുടെ വിധി എന്തുതന്നെയാണെങ്കിലും അവരെ ശുംഭന്മാർ എന്ന് വിളിക്കുന്ന പാർട്ടിയല്ല. അതുകൊണ്ട് ഞങ്ങൾ അവര് പറയുന്ന വിധിയെ കോടതികൾക്ക് കൊടുക്കേണ്ട ബഹുമാനത്തോടുകൂടി ആ വിധികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നവരാണ്.
‼️ഒരു നാട്ടിൽ എങ്ങനെയാണ് രണ്ടുതരം ജനാധിപത്യം ഉണ്ടാകുന്നത്? ഒരു നാട്ടിൽ എങ്ങനെയാണ് രണ്ടുതരം മതേതരത്വം ഉണ്ടാകുന്നത്? നിങ്ങളുടെ എസ്‌പി ദീപക് 20 പേർക്കെതിരെ കൊടുത്ത കേസ് നിലനിന്ന അതേ കൗൺസിൽ ഹാളിനകത്ത് മറ്റൊരു ദൈവത്തിന്റെ പേരിലുള്ള സത്യപ്രതിജ്ഞ നടന്നില്ലേ? ആ സത്യപ്രതിജ്ഞ ചെയ്ത അംഗത്തിനെ കൂടി ഒന്നുകൂടി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ എന്തുകൊണ്ടാണ് എസ്‌പി ദീപക് മുന്നോട്ട് വരാത്തത്? അവിടെയെന്താ എസ്‌പി ദീപകിന്റെ ഈ പറയുന്ന മതേതരത്വം മരിച്ചുപോയോ? അവിടെയെന്താ എസ്‌പി ദീപകിന്റെ ഉള്ളിലുള്ള ജനാധിപത്യബോധം അങ്ങ് അസ്തമിച്ചുപോയോ?
‼️സിപിഎമ്മിന്റെ ഉള്ളിലുള്ളത് മതേതരത്വമല്ല, മതവെറിയാണ്. നിങ്ങളുടെ ഉള്ളിലുള്ളത് കപട മതേതരത്വവാദമാണ്. നിങ്ങളുടെ ഉള്ളിലുള്ളത് സിപിഎമ്മിന്റെ പൈതൃകം തന്നെ ജനാധിപത്യവിരുദ്ധമാണ്. ആ ജനാധിപത്യവിരുദ്ധതയെ ഞങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുകയാണ് ഓരോ നിമിഷവും. ആ ജനാധിപത്യവിരുദ്ധതയെ തുറന്നുകാട്ടുന്നതിന്റെ ഭയമാണ് നിങ്ങൾക്ക്.
‼️ഒരുകാലത്ത് ഭഗവാന്മാരിലൊന്നും വിശ്വാസമില്ലാതിരുന്ന ഒരു പാർട്ടി, ആ പാർട്ടിയിൽ നിന്ന് കൗൺസിൽ ഹാളിനകത്ത് വന്നിട്ട് ദൈവം തമ്പുരാന് പോലും സാധിക്കില്ല എന്നൊക്കെ എസ്‌പി ദീപകിനെപ്പോലെയുള്ള പാർലമെന്ററി പാർട്ടിയുടെ സിപിഎമ്മിന്റെ നേതാക്കന്മാർ വന്ന് പ്രസംഗിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം കോർപ്പറേഷനകത്ത് സിപിഎമ്മും, എൽഡിഎഫും തകർന്നെന്നേ.
‼️സുഗതനെ പുറത്താക്കിയിട്ടേ ഞങ്ങൾ അടങ്ങൂ എന്ന് പറഞ്ഞ് മുണ്ടും മടക്കിക്കുത്തി രണ്ട് പഴയ വില്ലാളി വീരന്മാർ എന്ന് സ്വയം നടിച്ചിരുന്ന രണ്ട് മുൻ എംഎൽഎമാരെ ജനങ്ങൾ തിരസ്കരിച്ച രണ്ടുപേരെ കൊണ്ടുവന്ന് തിരുവനന്തപുരം കോർപ്പറേഷന്റെ മുന്നിൽ സമരപ്പന്തൽ കെട്ടി, അവസാനിപ്പിച്ചിട്ടേ തിരിച്ചു പോകൂ എന്ന് പറഞ്ഞ് വലിയ ബഹളം വെച്ചിട്ട്, അവസാനം കോടതി വിധി വന്ന് ചെകിട്ടത്തടിയേറ്റു എന്ന് കണ്ടപ്പോൾ നാണംകെട്ട് മുണ്ടും തലയിലിട്ട് ഇറങ്ങിപ്പോയ എസ്‌പി ദീപകിനും, എസ്‌പി ദീപകിന്റെ പ്രസ്ഥാനവും ഇവിടെ വന്നിരുന്നിട്ട് ഇതിനെയൊക്കെ ഒരു സമരവിജയമായിട്ട് തള്ളുന്നത് കേരളത്തിലെ ജനങ്ങൾക്ക് അതിനെ കൃത്യമായിട്ട് അതിനെ അവലോകനം ചെയ്യാനുള്ള കഴിവുണ്ട് എന്ന് മനസ്സിലാക്കണം.
#APAKADAMPolitics