പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ നടത്തിയ സന്ദർശനം ഇന്ത്യയുടെ നയതന്ത്രബന്ധത്തിൽ ചരിത്രപരമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇന്തോനേഷ്യയുമായി സബാങ് ആഴക്കടൽ തുറമുഖം സംയുക്തമായി വികസിപ്പിക്കാനും, പ്രതിരോധ-സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാനും ധാരണയായി. ഓസ്ട്രേലിയയുമായി ഊർജാവശ്യങ്ങൾക്കായി യുറേനിയം കൈമാറുന്നതിനും സമുദ്രമേഖലയിലെ പ്രതിരോധ ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനും തീരുമാനമെടുത്തു. ന്യൂസീലൻഡുമായുള്ള ഉഭയകക്ഷി ബന്ധം 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തിയത് ഈ സന്ദർശനത്തിന്റെ വലിയൊരു നേട്ടമാണ്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 7 ബില്യൺ ന്യൂസീലൻഡ് ഡോളറായി ഇരട്ടിപ്പിക്കാനും, കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ഈ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ അതിനുള്ള ഈ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും പ്രധാനമന്ത്രിക്ക് സാധിച്ചു. #PoliticsOfPerformance

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ നടത്തിയ സന്ദർശനം ഇന്ത്യയുടെ നയതന്ത്രബന്ധത്തിൽ ചരിത്രപരമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കിയത്.
ഇന്തോനേഷ്യയുമായി സബാങ് ആഴക്കടൽ തുറമുഖം സംയുക്തമായി വികസിപ്പിക്കാനും, പ്രതിരോധ-സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാനും ധാരണയായി. ഓസ്ട്രേലിയയുമായി ഊർജാവശ്യങ്ങൾക്കായി യുറേനിയം കൈമാറുന്നതിനും സമുദ്രമേഖലയിലെ പ്രതിരോധ ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനും തീരുമാനമെടുത്തു.

ന്യൂസീലൻഡുമായുള്ള ഉഭയകക്ഷി ബന്ധം 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തിയത് ഈ സന്ദർശനത്തിന്റെ വലിയൊരു നേട്ടമാണ്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 7 ബില്യൺ ന്യൂസീലൻഡ് ഡോളറായി ഇരട്ടിപ്പിക്കാനും, കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനം ഈ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ അതിനുള്ള ഈ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും പ്രധാനമന്ത്രിക്ക് സാധിച്ചു.

#PoliticsOfPerformance